മൊബൈൽ ഫോൺ പോലെ അടിസ്ഥാനമില്ലാത്ത പഴി കേൾക്കേണ്ടി വന്നിട്ടുള്ള മറ്റൊന്നാണ് മൈക്രോവേവ് ഓവൻ. മൈക്രോവേവിൽ പാകം ചെയ്യുന്നത് ഒരിക്കലും ക്യാന്‍സറിന് കാരണമാകുന്നില്ല. മൈക്രോവേവ് ഓവനിൽ നിന്നും വരുന്ന റേഡിയേഷൻ ഭക്ഷണത്തിലെ ജലതന്മാത്രകളെ ചൂടാക്കുന്നത് വഴിയാണ് ഓവനിൽ പാചകം നടക്കുന്നത്. ഇത് ഒരിക്കലും ഭക്ഷണത്തെ റേഡിയോആക്റ്റിവ് ആകുന്നില്ല. മറ്റു പാചകരീതികൾ പോലെ തന്നെ നിരുപദ്രവകരമാണ് മൈക്രോവേവ് പാചകവും.